കിണറ്റിൽ വീണു ചികിത്സയിലായിരുന്ന പെൺകുഞ്ഞ് മരിച്ചു. മലപ്പുറം അമ്മിനിക്കാട് കുന്നിൻമുകളിലെ കൊടുംപള്ളിക്കൽ സയ്യിദ് ഫാരിഹ് തങ്ങളുടെ മകൾ ഫാതിമത്ത് ഇസ്റയാണ് മരിച്ചത്. ......
ദോഹ : 1200 ൽ അധികം അനാഥകളും അഗതികളുമായ കുട്ടികൾക്ക് അഭയം നൽകുന്ന വയനാട് മുസ്ലിം യതീംഖാന (WMO) ഖത്തർ ഘടകത്തിന്റെ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു യോഗത്തിൽ WMO സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, സ്ഥാപനത്തിന്റെ മാനേജർ മുജീബ് റഹ്മാൻ ഫൈസി എന്നിവർ സംബന്ധിച്ചു. വിവിധ രാജ്യങ്ങളിൽ സ്ഥാപനത്തിന്റെ ഘടകങ്ങൾ പ്രവർത്തിക്കുന്നുവെങ്കിലും ഖത്തർ ഘടകം നൽകുന്ന പിന്തുണയും ധൈര്യവും ഒന്നുവേറെ തന്നെയാണെന്ന് കെ കെ അഹമ്മദ് ഹാജി അഭിപ്രായപ്പെട്ടു. ......
കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല ആരംഭിക്കാൻ സമസ്ത തയ്യാറെടുക്കുന്നു. സമസ്ത കാന്തപുരം വിഭാഗമാണ് കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നത്. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തു.
സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനായി 100 കോടിയുടെ പദ്ധതിക്കാണ് സമസ്ത രൂപം നൽകുന്നത്. ......
ന്യൂഡൽഹി: ഒരാളെ പാകിസ്ഥാനി എന്നുവിളിക്കുന്നത് മതവികാരം വ്രണപ്പെടുന്ന കുറ്റമല്ലെന്ന് സുപ്രീംകോടതി. ഉറുദു വിവർത്തകൻ കൂടിയായ ഝാർഖണ്ഡിലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ......
ബംഗളുരു: അന്തർദ്ദേശിയ ചലച്ചിത്രമേളയുടെ ഉൽഘാടനച്ചടങ്ങിൽ സിനിമാ പ്രവർത്തകരുടെ പ്രാതിനിധ്യം കുറവായതിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. " ഏതൊക്കെ നട്ടും ബോൾട്ടുമാണ് മുറുക്കേണ്ടതെന്ന് എനിക്കറിയാം" പ്രസംഗത്തിൽ അദ്ദേഹം സിനിമാക്കാരെ ഉദ്ദേശിച്ച് ഭീഷണിയുടെ സ്വരമുള്ള പരാമർശം നടത്തിയിരുന്നു. ......
കൊച്ചി: കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു. ലഹരിക്ക് അടിമയായ ഒമ്പതാംക്ലാസുകാരനാണ് ആറാം ക്ലാസുകാരിയായ സ്വന്തം സഹോദരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയത്. ......
കോഴിക്കോട്: വയനാട് തുരങ്ക പാത നിർമാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ പച്ചക്കൊടി. 25 ഇന വ്യവസ്ഥകളോടെയാണ് തുരങ്കപാത നിർമ്മിക്കാൻ പരിസ്ഥിതി ആഘാത സമിതി അനുമതി നൽകിയിരിക്കുന്നത്. ......
ഫ്ളോറിഡ: ചന്ദ്രനിലെ സൂര്യോദയം പകർത്തി ബ്ലൂ ഗോസ്റ്റ് പേടകം. ഫയർഫ്ളൈ എയറോസ്പേസ് ചിത്രം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.......
സിഐഎസ്എഫ് ഉദ്യോഗസ്ഥ പ്രണയംനടിച്ച് വഞ്ചിച്ചെന്നാരോപിച്ച് യുവാവ് ആത്മഹത്യചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ അഭിഷേക് സിങിനെ(40) ആണ് മംഗലൂരുവിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ......